മതിഭ്രമത്തിൻ കടലാഴത്തിൽ നിന്നൊരു
യൗവനം പ്രണയത്തിൻ ചട്ടിയിൽ വേവുന്നു
നിറമിഴിക്കോണിലെ മുത്തുകണങ്ങളിൽ
ഒരു ശിഷ്ടജന്മത്തിൻ കഥകൾ വിരിയുന്നു
പ്രണയം തളിർക്കുന്ന യൗവന വാടികൾ
പഞ്ചാഗ്നി മദ്ധ്യേയുരുകുന്നു,വാടുന്നു
പ്രലോഭനത്തിൻ പറുദീസയിൽ ആരാലും
കാണാതിരിക്കുമ്പോൾ അറിയുന്നു ഞാനെന്നെ
ഭ്രാന്തന്റെ മാറാപ്പിലഴുകി ദ്രവിച്ചുള്ള
കീറത്തുണിയാണീ മോഹന മൂല്യങ്ങൾ