കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

മാപ്പുസാക്ഷി

ഒന്നെന്ന് നെഞ്ചോടുറപ്പിച്ച്
രണ്ടെന്ന് പിളർന്നു പോയ
ചില സങ്കടങ്ങളുണ്ട് !

വെളിച്ചമെന്നു  കണ്ട്
നരകം തേടിച്ചെന്ന
നിശാശലഭത്തിന്റെ ഉപമ
എന്റേതെങ്കിലും
കരിയിലക്കാട്ടിലൂടെ
നടക്കുമ്പോൾ
ഇടയ്ക്ക് തലയുയർത്തിനോക്കുന്ന
ഓന്തിനെപ്പോലെ
ഓർമ്മക്കാട്ടിൽ നിന്ന്
ഒന്നെത്തി  നോക്കാറുണ്ട് നീയും

പ്രണയം തേടിവന്നു
പ്രാണനും കൊണ്ടു പറന്നകന്ന
വേഷപ്രച്ഛന്നയായ മാലാഖയുടേതല്ല
നിന്റെ ഉപമ;
മാപ്പുസാക്ഷിയുടേതാണ് ....

2 അഭിപ്രായങ്ങൾ:

  1. 'മഴ പെയ്താല്‍ മാത്രം മുളക്കുന്ന വിത്തുകളുണ്ട് മണ്ണില്‍......."
    ഷുക്കൂറിന്റെ കവിത വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ എത്തിയത് റഫീഖ് അഹമദിന്റെ വരികളാണ്..നന്നായി എന്ന് പറയേണ്ടല്ലോ .ശുക്കൂര്‍ ഒരു 'റഫീഖ് അഹ്മദ്'ആവട്ടെ !നാഥന്‍ അനുഗ്രഹിക്കട്ടെ !
    വല്ലാത്ത നൊമ്പരങ്ങലാണല്ലോ ഓരോ കവിതയും പറയുന്നത്......നേരില്‍ കാണാന്‍ അല്ലാഹു ഉദവി നല്‍കട്ടെ .INSHA ALLAH അപ്പോള്‍ ഉള്ളു തുറക്കാം ,അല്ലെ ?

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2017, ഒക്‌ടോബർ 1 1:08 AM

    ikkaa sneham....daivaanugraham undaakatte....nanmakal-shukkoor

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...