പണ്ടേ ഭയപ്പെട്ടതാണു ഞാൻ,ഭീകര-
സത്വമെൻ വാതിലിൽ വന്നിട്ടു മുട്ടുന്നു..
വേണം ചുടുചോര മോന്തിക്കുടിക്കുവാൻ
ആർഷമഹിമകൾക്കശ്വമേധം തീർക്കാൻ !
സ്വാഗതമോതിയ നാക്കുകളേ നിങ്ങൾ
കൊട്ടിഘോഷിച്ചതന്നേതേതു പൈതൃകം?
തെരുവിൽ ലഭിയ്ക്കുന്നൊരു കൊച്ചുപാവ തൻ
വില പോലുമില്ലാത്ത മർത്യജന്മം,കഷ്ടം !
ചെഞ്ചോരയാലൊരു 'അച്ചാദിൻ'തീർക്കുമ്പോൾ
ചോരക്കറകൾ സ്വയം വാളായ് മാറിടും ...
സത്വമെൻ വാതിലിൽ വന്നിട്ടു മുട്ടുന്നു..
വേണം ചുടുചോര മോന്തിക്കുടിക്കുവാൻ
ആർഷമഹിമകൾക്കശ്വമേധം തീർക്കാൻ !
സ്വാഗതമോതിയ നാക്കുകളേ നിങ്ങൾ
കൊട്ടിഘോഷിച്ചതന്നേതേതു പൈതൃകം?
തെരുവിൽ ലഭിയ്ക്കുന്നൊരു കൊച്ചുപാവ തൻ
വില പോലുമില്ലാത്ത മർത്യജന്മം,കഷ്ടം !
ചെഞ്ചോരയാലൊരു 'അച്ചാദിൻ'തീർക്കുമ്പോൾ
ചോരക്കറകൾ സ്വയം വാളായ് മാറിടും ...
'ചോരക്കറകള്‍ സ്വയം വാളായ് മാറിടം'
മറുപടിഇല്ലാതാക്കൂഅര്ത്ഥമുള്ള വരികള്‍
ആശംസകള്‍
THANKS SIR
മറുപടിഇല്ലാതാക്കൂ