നമ്മുക്കു വേണ്ടി
ഒഴിഞ്ഞു കിടക്കുന്ന
അദൃശ്യ സിംഹാസനങ്ങള്‍ ഉണ്ട്
നാറുന്ന വ്യവസ്ഥിതികളോട് കലഹഹിച്ചു
നീറുന്ന മനസ്സുമായ് ഇറങ്ങുമ്പോള്‍
അവിടെ കേറിയിരിക്കുക
ശുനകന്മാരായിരിക്കും
മൂക്ക് പൊത്താന്‍ വരട്ടെ
വരൂ ..
നമ്മുടെ ഇരിപ്പിടങ്ങള്‍
നായകള്‍ക്ക് കാഷ്ഠിക്കാന്‍
വിട്ടു കൊടുക്കുന്നത്
വലിയ പാതകം
അര്‍ഹരുടെ ഒഴിഞ്ഞുപോക്കുകള്‍
അനര്‍ഹരുടെ പ്രജനനത്തിന്
സമശീതോഷ്ണ കാലാവസ്ഥകള്‍
സൃഷ്ടിക്കുന്നു
സത്യമേവ ജയതേ ...
എല്ലിന്‍കഷണങ്ങള്‍ക്കുവേണ്ടി കടിപിടികൂടുന്ന തീറ്റിപണ്ടങ്ങള്‍ സ്ഥാനങ്ങള്‍ കയ്യേറുന്നു!
മറുപടിഇല്ലാതാക്കൂനന്നായി രചന
ആശംസകള്‍