കൊഴിഞ്ഞു വീണിസ്സമൃദ്ധിതന്‍
കൊടുങ്കാറ്റില്‍
ജീവനില്‍ പരിമളം തൂവിയ
സ്നേഹപ്പൂക്കള്‍
ഒലിച്ചു പോയി സുഭിക്ഷതതന്‍
പേമാരിയില്‍
തനിച്ചല്ല നാമെന്നോതിയ
വാക്കിന്റ പൊരുളുകള്‍
കെട്ടുപോയ് വെളിച്ചം പകര്‍ന്ന
വഴിവിളക്കുകള്‍
പെട്ടുപോയ് മര്‍ത്യനിരുളിന്‍
കാണാക്കഴങ്ങളില്‍
ചൂട്ടും മിന്നിയാരും
വരാനില്ലയീ നിലവിളികള്‍-
വീണുകറുത്ത ശവഗന്ധം
വമിക്കുമീ പാതകളില്‍
നേര്‍ത്തു വരുന്നു
കാലത്തിന്റെ ചിറകടികള്‍
ഓര്‍ത്തു വെക്കാമിനി മണ്ണടിഞ്ഞ
വസന്തങ്ങള്‍
നല്ല കവിത
മറുപടിഇല്ലാതാക്കൂആശംസകള്
നന്ദി സാര്‍
ഇല്ലാതാക്കൂഓര്ത്തു വെക്കാമിനി മണ്ണടിഞ്ഞ വസന്തങ്ങള്‍..!!!
മറുപടിഇല്ലാതാക്കൂകല്ലോലിനി നന്ദി
മറുപടിഇല്ലാതാക്കൂ