അനുരാഗമേ നീ എന്തിത്ര വേഗം മാഞ്ഞുപോയി
അനുനാദമേ നീ അതിദൂരമെങ്ങോ മാഞ്ഞുപോയി
പ്രണയോപഹാരമായ് പൂംപനിനീരോന്ന് തന്നവളേ
പ്രാണൻ പറിച്ചു നീ ഏതോ വിദൂരത്തിൽ മാഞ്ഞുപോയി
കരൾ തന്ത്രിയിൽക്കിനാപ്പാട്ടൊന്നു മീട്ടുവാൻ മൊഴിഞ്ഞതല്ലേ
കണ്ണീർക്കടലിൽ നീ എന്നെ തനിച്ചാക്കി മാഞ്ഞുപോയി
മൗനത്തിൻ ഭാഷയിൽ കാവ്യാനുഭൂതികൾ പകർന്നതല്ലേ
മനസ്സിൽ വിരഹത്തിൻ ബീജകം നട്ടു നീ മാഞ്ഞു പോയി
ഓർമ്മയിൽ വാസന്ത ചന്ദ്രികാ രാത്രികൾ തന്നതല്ലേ
ഓർക്കുവാൻ എന്നെയീ തീരത്തു വിട്ടു നീ മാഞ്ഞുപോയി
വിരഹഗാനം നന്നായി
മറുപടിഇല്ലാതാക്കൂആശംസകള്