മരണതീരത്തിലേയ്ക്കുള്ള
അഭയാർഥി പ്രവാഹം പോലെ
മദ്യശാലയിലേയ്ക്ക്
നീളുന്ന ക്യൂ
പെയ്തുതീർന്ന യൗവനങ്ങളുടെ കഥ
പറഞ്ഞു ചിരിക്കുന്നു
ഓവുപാലത്തിനടിയിലെ
ഉടഞ്ഞ കുപ്പികൾ
അടുക്കളയിലെ
കണ്ണീരുപ്പു കലർന്ന ആധികൾ
നൃത്തം വെയ്ക്കുന്നു
സർക്കാർ ഖജനാവിൽ
വിഷദ്രാവകം വിറ്റ്
വിഷക്കാറ്റ് വിതച്ചതിന്റെ
പങ്കുപറ്റി ഏമ്പക്കം വിടുന്നു
ചില്ലുകൂട്ടിലെ മാതൃകകൾ
അഭയാർഥി പ്രവാഹം പോലെ
മദ്യശാലയിലേയ്ക്ക്
നീളുന്ന ക്യൂ
പെയ്തുതീർന്ന യൗവനങ്ങളുടെ കഥ
പറഞ്ഞു ചിരിക്കുന്നു
ഓവുപാലത്തിനടിയിലെ
ഉടഞ്ഞ കുപ്പികൾ
അടുക്കളയിലെ
കണ്ണീരുപ്പു കലർന്ന ആധികൾ
നൃത്തം വെയ്ക്കുന്നു
സർക്കാർ ഖജനാവിൽ
വിഷദ്രാവകം വിറ്റ്
വിഷക്കാറ്റ് വിതച്ചതിന്റെ
പങ്കുപറ്റി ഏമ്പക്കം വിടുന്നു
ചില്ലുകൂട്ടിലെ മാതൃകകൾ
പരിതപിക്കാനല്ലാതെ എന്തുചെയ്യാനൊക്കും
മറുപടിഇല്ലാതാക്കൂചില്ലുകൂട്ടിലെ മാതൃകകള്‍ക്ക്!
നല്ല വരികള്‍
ആശംസകള്‍
thanks sir
മറുപടിഇല്ലാതാക്കൂ