അവസാനത്തെ ഘടികാരവും
ചുമന്നു നടക്കുകയാണ് ഞാന്‍!
ഗ്രാമങ്ങളും പട്ടണങ്ങളും താണ്ടി
കുന്നുകളും മലകളും കേറി
ബാക്കിയെല്ലാം വിറ്റു തീര്‍ന്നപ്പോള്‍
കയ്യിലുണ്ടായിരുന്നത്
അന്യം നിന്ന രാജവംശത്തിന്റെ
എടുക്കാനാണയങ്ങള്‍
മൂല്യം നശിക്കാത്ത കാശിന്
ഇതെങ്കിലുമൊന്നു വിറ്റിട്ടു വേണം
വിശ്രമിക്കാന്‍
ഒരു ചെറു പൈതലിന്റെ കണ്ണീരു വാങ്ങിയോ
പീടികത്തിണ്ണയില്‍ ചുരുണ്ടു കിടക്കുന്ന
ഭ്രാന്തന്റെ വിശപ്പ് വാങ്ങിയോ
അശരണന്റെ നെടുവീര്‍പ്പു വാങ്ങിയോ
നിസ്സഹായന്റെ ഭയം വാങ്ങിയോ
ഞാനിതു വില്‍ക്കും
എന്താണ് ഈ കാണുന്നത് !!
ഞാന്‍ ഘടികാരം ചുമക്കുകയായിരുന്നില്ല
അത് എന്നെ ചുമക്കുകയായിരുന്നു...
എന്നെ താഴെയിറക്കി
ഘടികാരം നടന്നു പോകുന്നു.....
ചുമന്നു നടക്കുകയാണ് ഞാന്‍!
ഗ്രാമങ്ങളും പട്ടണങ്ങളും താണ്ടി
കുന്നുകളും മലകളും കേറി
ബാക്കിയെല്ലാം വിറ്റു തീര്‍ന്നപ്പോള്‍
കയ്യിലുണ്ടായിരുന്നത്
അന്യം നിന്ന രാജവംശത്തിന്റെ
എടുക്കാനാണയങ്ങള്‍
മൂല്യം നശിക്കാത്ത കാശിന്
ഇതെങ്കിലുമൊന്നു വിറ്റിട്ടു വേണം
വിശ്രമിക്കാന്‍
ഒരു ചെറു പൈതലിന്റെ കണ്ണീരു വാങ്ങിയോ
പീടികത്തിണ്ണയില്‍ ചുരുണ്ടു കിടക്കുന്ന
ഭ്രാന്തന്റെ വിശപ്പ് വാങ്ങിയോ
അശരണന്റെ നെടുവീര്‍പ്പു വാങ്ങിയോ
നിസ്സഹായന്റെ ഭയം വാങ്ങിയോ
ഞാനിതു വില്‍ക്കും
എന്താണ് ഈ കാണുന്നത് !!
ഞാന്‍ ഘടികാരം ചുമക്കുകയായിരുന്നില്ല
അത് എന്നെ ചുമക്കുകയായിരുന്നു...
എന്നെ താഴെയിറക്കി
ഘടികാരം നടന്നു പോകുന്നു.....
നേരത്തെ തോന്നണ്ടേ കാര്യങ്ങള്‍
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
ആശംസകള്‍