കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014 ഏപ്രിൽ 11, വെള്ളിയാഴ്‌ച

പുതിയ കാലത്തിന്റെ സമസ്യകൾ


ആസുരകാലം
ബന്ധങ്ങളെ പുനർനിർവചിക്കുന്നു
പുതിയ ആധിപത്യഭൂമികയിൽ
ആളും അർഥവുമുള്ളവൻ
സുരക്ഷിതനാണ്
ഓച്ഛാനിച്ചുനിൽക്കുന്ന നപുംസകങ്ങൾ
രാജപാതയൊരുക്കുമ്പോൾ
ദുർബലരുടെ
നാക്കു തീറെഴുതിയെടുക്കാനും
ബന്ധങ്ങളുടെ ഊഷ്മളപൂഞ്ചോലയിൽ
വിഷം കലർത്താനും
അവൻ പ്രാപ്തനാകുന്നു
കാമം പുരട്ടിയ
നാരാചമുനയ്ക്കു മുന്നിൽ
ഒരു കിളിയുടെ കണ്ണീർപെയ്ത്തുകൾ
ലഹരിയാകുന്നു
ഹിംസിക്കുന്നവൻ തന്നെ
ഇരയെ പോറ്റി വളർത്തുന്നത്
പുതിയകാലത്തിന്റെ സമസ്യയാണ്
ഉയർത്തെഴുനേൽപ്പിന്റെ
ഒരു അവ്യക്തകാഹളം മുഴങ്ങുന്നുണ്ട്
വരാനിരിക്കുന്ന
ബൗദ്ധികമലവെള്ളപ്പാച്ചിലിൽ
ചില ചപ്പു ചവറുകളൊക്കെ

കുത്തിയൊലിച്ചു പോയേക്കാം

2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...