കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, മാർച്ച് 2, ഞായറാഴ്‌ച

തലവിധി

തലവിധി പലവിധ-
മതുപല വഴികളിൽ
കെണിയുംവെച്ചിരിക്കുന്നു
തലവെട്ടിക്കളഞ്ഞാലും
തലതല്ലിക്കരഞ്ഞാലും
തലവിധി നിലയ്ക്കുമോ ?
ഇരുളിന്റെ  മറപറ്റി
ചിലരൊക്കെയെറിയുന്ന
ഒലിയമ്പീതലവിധി
കോട്ടുംസൂട്ടുമണിഞ്ഞവർ
തരംപോലെ നിർമമിക്കുന്നീ
തരംതാണ ദുർവിധികൾ
'ജനവിധി' മറപറ്റി
തലകാക്കാൻ വന്നവരേ
തലമാത്രം വെട്ടീടല്ലേ

8 അഭിപ്രായങ്ങൾ:

  1. ഒളിയമ്പല്ലോ തലവിധി!
    നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. എല്ലാം വിധി ,നമ്മള്‍ സ്വയം ഏറ്റുവാങ്ങുന്ന തലവിധി

    മറുപടിഇല്ലാതാക്കൂ
  3. കവിതയുടെ ലാളിത്യം ഇഷ്ടപ്പെട്ടു. കവിതയ്ക്കൊടുവിലെ സൂചനയും വ്യക്തം.

    ഒലിയമ്പ് അല്ലല്ലോ ഒളിയമ്പ് അല്ലേ ശരി.

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...