2013 മേയ് 18, ശനിയാഴ്‌ച
വിട...
എന്റെ ഊര്‍ജ്ജമെല്ലാം ഊറ്റിയെടുത്ത പകൽ
പതിവിലും നേരത്തെ പടിയിറങ്ങുമ്പോൾ
എവിടെയോ പതിഞ്ഞിരുന്ന ഇരുട്ട് ചാടി വീണത്
അപരിചിതത്വത്തിന്റെ കാറ്റ് വീശികൊണ്ടായിരുന്നു !
എനിക്ക് വേണ്ടി പാടിയിരുന്ന പക്ഷികളും,
പ്രണയമധുര നിലാവൊഴുക്കി തന്ന ചന്ദ്രികയും,
എന്നെന്നും ഞാനേകനെന്ന പ്രപഞ്ചസത്യത്തെ
തൽക്കാലത്തേക്ക് എന്നെ മറപ്പിച്ചവരും,
ചിറകടികൾ നേർത്തു വരുന്ന സമയത്തിന്റെ
തമോഗർത്തങ്ങളിൽ അപ്രത്യക്ഷമാകുന്നു ..!
ആരോ വാതിലിൽ മുട്ടുന്നു ...
അയാളായിരിക്കാം..!
പാത്തും പതുങ്ങിയും പ്രഭാതം മുതലയാൾ
എനിക്ക് മാത്രം ഗോചരമായി കൂടെയുണ്ടായിരുന്നു..
പറഞ്ഞതായിരുന്നു;രാത്രി തേടി വരുമെന്നും
കൂടെ നിർബന്ധമായി വരണമെന്നും...
അമൂല്യമെന്നു കരുതി സ്വരുക്കൂട്ടിയ
മിഥ്യകളൊന്നും ഞാൻ കൊണ്ട് പോകുന്നില്ല !
ഒന്നുമൊന്നും ...
വിട....വിട ....
2013 മേയ് 12, ഞായറാഴ്‌ച
ശപിക്കല്ലേ..അമ്മേ ...
മക്കൾ തൻ സ്വർഗ്ഗമിരിപ്പതു മാതാവിൻ
കാൽക്കീഴിലെന്നു തിരുവചനം !
ആ കണ്‍കളൊന്നു നിറഞ്ഞു തുളുമ്പുകിൽ
നിശ്ചയം ഭസ്മമായ് തീർന്നിടും നീ !
കുഞ്ഞു നാളൊന്നിൽ നീ ആർത്തു കരഞ്ഞപ്പോൾ
വറ്റി വരണ്ടൊരാ ചുണ്ടുകളിൽ
കനിവോടെ സ്നേഹാമൃതേകിയോരമ്മ നിൻ
കാൽക്കൽ പരവശയായി നിൽപ്പൂ ...
ആലംബഹീനനായ് മണ്ണിൽ പിറന്ന നീ,
ചരണകമലം നിലത്തടിച്ചു,
ആക്രന്ദിതമോടെ നിഷ്പ്രജ്ഞനാകുമ്പോൾ
അലിവോടെ ദോഹജം ഏകിയമ്മ ...
ഇരവും പകലും നിൻ ക്ഷേമൈശ്വര്യങ്ങൾക്കായ്
നോയ്മ്പും നോറ്റവർ കാത്തിരുന്നു ...
ഏതേതുപഹാരം തുല്യമീ സ്നേഹത്തി-
നായി നീ ഏകിടുമീജഗത്തിൽ !
കല്ലല്ല ! നിന്മനമെങ്കിൽ നീ നിശ്ചയം
കനിവിന്റെ ചിറകുകൾ താഴ്ത്തിടട്ടേ ...
ശോഷിച്ചു പോയൊരീ മെയ്യിനെ താങ്ങി നീ
ശേഷിച്ച കാലം കൃതജ്ഞനാകൂ ...
പെറ്റ വയറിനെ വൃദ്ധസദനത്തിൽ
തള്ളി വിടും മുമ്പൊന്നോർത്തു നോക്കൂ
നിന്റെ വിയർപ്പാലെ വളരുന്ന മക്കളും
ഈ ചെയ്തികൾക്കെല്ലാം സാക്ഷികളാം !
ഒരു ഭിക്ഷപ്പാത്രം നീ എകിയവർക്കായി
തെരുവിലെറിയും മുമ്പോർത്തീടണം
ചെയ്തികളെല്ലാം വിഷം ചീറ്റും നാഗമായ്
ആഞ്ഞു കൊത്തുന്നൊരു കാലം വരും...!
2013 മേയ് 11, ശനിയാഴ്‌ച
ചില മങ്ങിയ രാത്രി ചിത്രങ്ങൾ
രാത്രിപ്പട്ടിണി മാറ്റാനൊരുവൻ
കൂട്ടും തേടിയിറങ്ങി തെരുവിൽ ...
തെരുവിൻ മൂലയിൽ, ഇരുണ്ടൊരു കോണിൽ
ചുരുണ്ടു കിടക്കും ഭ്രാന്തിപ്പെണ്ണിൻ
ഉദരത്തിലൊരു ജീവൻവിത്ത്
പാകിക്കൊണ്ടവൻ മിന്നി മറഞ്ഞു !
ചീറിപ്പാഞ്ഞു വരുന്നൊരു വാഹനം
മുന്നിൽ നിന്നു തടഞ്ഞു നിറുത്തി
പുറകിലിരുന്നു മയങ്ങുന്നവനെ
പിടിച്ചു വലിച്ചു ഇറക്കി പുറത്തു
മങ്ങിയ തെരുവുവിളക്കിൻ പ്രഭയിൽ
തലയും കൊയ്തവർ ഓടി മറഞ്ഞു !
ഉടുതുണിയില്ലാ നിഴൽരൂപങ്ങൾ
ഇരുട്ടിലിഴഞ്ഞു നടന്നീടുന്നു ...
നിഗൂഡരഹസ്യവും പേറിയീ രാത്രി
കറുത്ത് തുടുത്തു ഭീതിദമായി ...
നട്ടപ്പാതിര നേരം സൂര്യൻ
ഉദിക്കുകിലെല്ലാം മാന്യ മുഖങ്ങൾ !
പകലവർ വാഴും ജനസേവകരായ് ..
മൂല്യങ്ങൾ തൻ കാവൽക്കാരായ് ..
നല്ലൊരു താതൻ,നല്ലൊരു പതിയായ് ..
പകൽ പ്രഭ മെല്ലെ മാഞ്ഞീടുംമ്പോൾ
ഉല്പരിവർത്തനം വന്നു വീണ്ടും
പ്രജ്ഞയില്ലാ നിഴൽരൂപങ്ങൾ !
2013 മേയ് 6, തിങ്കളാഴ്‌ച
സൗഹൃദങ്ങൾ
ആകാശപ്പൂമരക്കൊമ്പിൽ നിന്നും
ഞെട്ടറ്റു വീണൊരു താരകപ്പൂ-വിൻ വിത്തിൽ നിന്നുമുയർന്നിടുന്നു
മന്നിതിൽ സൗഹൃദത്തിൻ പൂമരം !
വെള്ളം,വളവും നാമേകിയെങ്കിൽ
വിരിയും നറുമലർ വിങ്ങി വിങ്ങി
ജീവിത ദുഃഖത്തിൻ വീഥികളിൽ
ചൊരിയും പരിമളമെങ്ങുമെങ്ങും .
യാതനയാലെ നാം നീങ്ങിടുമ്പോൾ
ആശ്വാസമായ് വരും സൗഹൃദങ്ങൾ ...
2013 മേയ് 4, ശനിയാഴ്‌ച
കറുത്ത തോണിക്കാരൻ
കാത്തുകാത്തെന്നെക്കടവിലിരിപ്പുണ്ട്
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
'പെട്ടെന്ന് കാഴ്ചകൾകണ്ടു മടങ്ങണം'
എന്നരുൾച്ചെയ്തുവത്തോണിക്കാരൻ
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടിവരും മുമ്പങ്ങോടിയെത്താം ....
കാലരഥങ്ങളങ്ങോടി മറഞ്ഞു പോയ്
ഒരു കൊച്ചസുപ്തിയിലെന്ന പോലെ !
തിരികെ ലഭിക്കാത്തൊരോർമ്മകൾ മാത്രമായ്
പിന്നിൽ മറഞ്ഞുവായിന്നലെകൾ...
ഇന്നിന്റെ കാഴ്ചകൾ കരിമുകിൽമാലകൾ
കനവുകളെല്ലാം കരിന്തിരികൾ ...
ഞെട്ടിയുണർന്നു കനവുകളിൽ നിന്നും
വന്നൊരദ്ദിക്കിൽത്തിരിച്ചേ പറ്റൂ !
സ്നേഹത്തിൻ വേരുകളാഴ്ന്നിറങ്ങിയെന്റെ
പ്രാണനിൽ കാഞ്ചനകാന്തി പരത്തുന്നു
പിഴുതുമാറ്റീടുമ്പോൾ രക്തം കിനിയുന്നു
ചേതസ്സിന്നങ്കണം ശോണിതമാകുന്നു
ആയിരമായിരം പൂക്കളൊരുക്കിക്കൊ-
ണ്ടാമലർവാടികൾ മാടി വിളിക്കുന്നു !
ആനന്ദമാമോദം ചിത്രപതംഗങ്ങൾ,
പക്ഷികളുംച്ചേർന്ന് നർത്തനമാടുന്നു ...
ആകാശപ്പൂമരക്കൊമ്പിൽ വിരിഞ്ഞുള്ള
താരകപ്പൂക്കളിൽ കൌതുകം പൂണ്ടു പോയ്..
അനരാഗ മലരുകളകതാരിലർപ്പിച്ചു
മഞ്ജുളചന്ദ്രിക മന്ദഹസിക്കുന്നു ...
നിഴലുംനിലാവും വരച്ചിട്ടചിത്രങ്ങൾ ...
സ്പന്ദിക്കുന്നെനുടെ ആത്മാവിൻ ഹർഷങ്ങൾ ...
വരവർണ്ണശോഭ പരത്തുന്നുദയങ്ങൾ
കുങ്കുമസന്ധ്യകൾ സ്വപ്നസമാനങ്ങൾ...
ഐഹികജീവിത നാടകവേദിയിൽ
അസ്ഥാനത്തെത്തിയ കോമാളി ഞാൻ !
നല്ല നടൻമാർ തിളങ്ങിയവേദിയിൽ
കാണികൾ കൂവിയ കോമാളി ഞാൻ !
എങ്കിലുമിത്തിരിനേരമരങ്ങിൽ ഞാൻ ...
എന്തൊരനുഭൂതിനിർവൃതികൾ
തിരശ്ശീലപ്പിന്നിൽക്കരഞ്ഞുതളർന്നോരെൻ
കണ്ണുകൾ മറ്റാരും കണ്ടിട്ടില്ല ...
എങ്കിലും തിരികെ ഞാനെങ്ങിനെ പോയിടും ?
ഒട്ടിപ്പോയദൃശ്യമേതോ പശയിൽ ഞാൻ !
വാഗ്ദാനം പാലിക്കാനായില്ലയൊട്ടുമേ
തേടിവരുന്നുണ്ടാവഞ്ചിക്കാരൻ !
കണ്ടതെല്ലാം വെറുംമായികസ്വപ്‌നങ്ങൾ !
ഉണരട്ടെ ഞാനിനി നിദ്രയിൽ നിന്നുമായി ...
ഇന്ദ്രജാലം കാട്ടും ഹ്രസ്വസ്വപ്നങ്ങളേ
പോകട്ടെ ,ഞാനെന്റെ ജന്മഗേഹം തേടി ...!
കാത്തുകാത്തെന്നെക്കടവിലിരിപ്പുണ്ട്
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
'പെട്ടെന്ന് കാഴ്ചകൾകണ്ടു മടങ്ങണം'
എന്നരുൾച്ചെയ്തുവത്തോണിക്കാരൻ
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടിവരും മുമ്പങ്ങോടിയെത്താം ....
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
'പെട്ടെന്ന് കാഴ്ചകൾകണ്ടു മടങ്ങണം'
എന്നരുൾച്ചെയ്തുവത്തോണിക്കാരൻ
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടിവരും മുമ്പങ്ങോടിയെത്താം ....
കാലരഥങ്ങളങ്ങോടി മറഞ്ഞു പോയ്
ഒരു കൊച്ചസുപ്തിയിലെന്ന പോലെ !
തിരികെ ലഭിക്കാത്തൊരോർമ്മകൾ മാത്രമായ്
പിന്നിൽ മറഞ്ഞുവായിന്നലെകൾ...
ഇന്നിന്റെ കാഴ്ചകൾ കരിമുകിൽമാലകൾ
കനവുകളെല്ലാം കരിന്തിരികൾ ...
ഞെട്ടിയുണർന്നു കനവുകളിൽ നിന്നും
വന്നൊരദ്ദിക്കിൽത്തിരിച്ചേ പറ്റൂ !
സ്നേഹത്തിൻ വേരുകളാഴ്ന്നിറങ്ങിയെന്റെ
പ്രാണനിൽ കാഞ്ചനകാന്തി പരത്തുന്നു
പിഴുതുമാറ്റീടുമ്പോൾ രക്തം കിനിയുന്നു
ചേതസ്സിന്നങ്കണം ശോണിതമാകുന്നു
ആയിരമായിരം പൂക്കളൊരുക്കിക്കൊ-
ണ്ടാമലർവാടികൾ മാടി വിളിക്കുന്നു !
ആനന്ദമാമോദം ചിത്രപതംഗങ്ങൾ,
പക്ഷികളുംച്ചേർന്ന് നർത്തനമാടുന്നു ...
ആകാശപ്പൂമരക്കൊമ്പിൽ വിരിഞ്ഞുള്ള
താരകപ്പൂക്കളിൽ കൌതുകം പൂണ്ടു പോയ്..
അനരാഗ മലരുകളകതാരിലർപ്പിച്ചു
മഞ്ജുളചന്ദ്രിക മന്ദഹസിക്കുന്നു ...
നിഴലുംനിലാവും വരച്ചിട്ടചിത്രങ്ങൾ ...
സ്പന്ദിക്കുന്നെനുടെ ആത്മാവിൻ ഹർഷങ്ങൾ ...
വരവർണ്ണശോഭ പരത്തുന്നുദയങ്ങൾ
കുങ്കുമസന്ധ്യകൾ സ്വപ്നസമാനങ്ങൾ...
ഐഹികജീവിത നാടകവേദിയിൽ
അസ്ഥാനത്തെത്തിയ കോമാളി ഞാൻ !
നല്ല നടൻമാർ തിളങ്ങിയവേദിയിൽ
കാണികൾ കൂവിയ കോമാളി ഞാൻ !
എങ്കിലുമിത്തിരിനേരമരങ്ങിൽ ഞാൻ ...
എന്തൊരനുഭൂതിനിർവൃതികൾ
തിരശ്ശീലപ്പിന്നിൽക്കരഞ്ഞുതളർന്നോരെൻ
കണ്ണുകൾ മറ്റാരും കണ്ടിട്ടില്ല ...
എങ്കിലും തിരികെ ഞാനെങ്ങിനെ പോയിടും ?
ഒട്ടിപ്പോയദൃശ്യമേതോ പശയിൽ ഞാൻ !
വാഗ്ദാനം പാലിക്കാനായില്ലയൊട്ടുമേ
തേടിവരുന്നുണ്ടാവഞ്ചിക്കാരൻ !
കണ്ടതെല്ലാം വെറുംമായികസ്വപ്‌നങ്ങൾ !
ഉണരട്ടെ ഞാനിനി നിദ്രയിൽ നിന്നുമായി ...
ഇന്ദ്രജാലം കാട്ടും ഹ്രസ്വസ്വപ്നങ്ങളേ
പോകട്ടെ ,ഞാനെന്റെ ജന്മഗേഹം തേടി ...!
കാത്തുകാത്തെന്നെക്കടവിലിരിപ്പുണ്ട്
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
'പെട്ടെന്ന് കാഴ്ചകൾകണ്ടു മടങ്ങണം'
എന്നരുൾച്ചെയ്തുവത്തോണിക്കാരൻ
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടിവരും മുമ്പങ്ങോടിയെത്താം ....
2013 മേയ് 1, ബുധനാഴ്‌ച
സ്ത്രീ+ധനം=സ്ത്രീരോദനം
കാഞ്ചന മാല്യങ്ങൾക്കായീടുമോ
ജീവിത,മഴകൊത്ത,താക്കി മാറ്റാൻ ?
ലോഹ,ത്തിളക്ക,ങ്ങളേകീടുമോ
സ്നേഹത്തിൻ പൂങ്കുളിർപൂഞ്ചോലകൾ ?
വരവർണ്ണ പൂജകർ തീർത്തീടുന്നു
ബാഷ്പാംബു കൊണ്ടൊരു വീജിമാലി
കല്ലോലമാലി തൻ ഉൾത്തടത്തിൽ
കര കാണാനാകാതെ പെണ്‍മനസ്സ്
പെണ്ണിൻ കഴുത്തിൽ വരണമാല്യം
ചാർത്തുവാാൻ പൊന്നിൻ മഹിമ വേണം
പൊണ്ണൻമാരൊത്തിരി 'പൊന്നഴക്'
തേടുമ്പോൾ 'പെണ്ണഴ'കെന്തു മൂല്യം
ദാമ്പത്യ,മാകുമൊ,രനവദ്യ സുന്ദര
പൂക്കാലം വന്നു വിളിച്ചുണർത്താൻ
ധനമാണ് സ്ത്രീയെന്നൊരുൽകൃഷ്ട-
ചിന്തതൻ ദിവ്യ വെളിച്ചമുദിച്ചീടണം !
പാവങ്ങൾ തന്നുടെ വേർപ്പിന്റെ,യുപ്പിനെ
സ്ത്രീധനമായി ഭുജിച്ചീടുമ്പോൾ
ജീർണിച്ചു പോയ മനസ്സിന്റെ തന്ത്രിയിൽ
എങ്ങിനുതിർന്നിടും ശാന്തിമന്ത്രം...?
പെണ്മക്കൾ പ്രായം തികഞ്ഞ വീട്ടിൽ
നീറി പിടയുന്നൊരച്ഛനുണ്ട്
ആ മാനസം കാണാൻ ത്രാണിയില്ലാ-
തുള്ള നാമെല്ലാം തൃണങ്ങൾ തന്നെ ...!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
